Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Committee

സി​പി​എം അം​ഗ​ത്വ​മെ​ടു​ക്കാ​നൊ​രു​ങ്ങി കെ.​ടി. ജ​ലീ​ൽ; ജി​ല്ലാ നേ​തൃ​ത്വ​ത്തെ താ​ൽ​പ​ര്യം അ​റി​യി​ച്ചു

മ​ല​പ്പു​റം: സി​പി​എം അം​ഗ​ത്വ​മെ​ടു​ക്കാ​നൊ​രു​ങ്ങി മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അം​ഗ​ത്വം എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അം​ഗ​ത്വം എ​ടു​ക്കാ​നു​ള്ള താ​ല്‍​പ​ര്യം സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നാ​ല് ത​വ​ണ സ്വ​ത​ന്ത്ര എം​എ​ൽ​എ ആ​യി​രു​ന്നു ജ​ലീ​ൽ. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ​ക്ഷേ​മം, ഹ​ജ്ജ്, വ​ഖ​ഫ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി ആ​യി​രു​ന്നു. ത​വ​നൂ​രി​ലെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ ജ​ലീ​ൽ ഇ​ട​തു പാ​ള​യം വി​ടു​മെ​ന്ന് സാ​മൂി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു.

 

Kerala

തി​രു. കോർപ്പറേഷനിലെ പ​രാ​ജ​യം; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​ന് രൂ​ക്ഷ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: കോർപ്പറേഷനിലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ വി​മ​ർ​ശി​ച്ച് മു​ൻ മേ​യ​റും വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ​യു​മാ​യ വി.​കെ. പ്ര​ശാ​ന്ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.

ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ക​ന​ത്ത അ​ഹ​ങ്കാ​ര​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഉ​ണ്ടാ​യി​യെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ര്‍​ശ​നം. ആ​ര്യ​യു​ടെ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളെ കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ന് എ​തി​രാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വേ​ള​യി​ലൊ​ന്നും ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

കൂ​ടാ​തെ, ശ​ബ​രി​മ​ല വി​വാ​ദം ഇ​ട​തു​മു​ന്ന​ണി​ക്ക് തി​ര​ച്ച​ടി​യു​ണ്ടാ​ക്കി​യെ​ന്നും സ്ഥാ​നാ​ർ​ഥി​ത്വ നി​ർ​ണ​യ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പി​ടി​പ്പു​കേ​ടു​ണ്ടാ​യെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി.

ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ന്ദേ​ശം വാ​യി​ച്ച​ത്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ഒ​പ്പം കാ​റി​ല്‍ യാ​ത്ര ചെ​യ്ത​ത്, ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണ കൊ​ള്ള തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ന​ഗ​ര​സ​ഭ ഒ​ഴി​കെ​യു​ള്ള മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ന്നി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും വി​ജ​യ​ത്തി​ന് 2020ലെ ​തി​ള​ക്ക​മി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും ച​ര്‍​ച്ച​യാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യും തി​രി​ച്ച​ടി​യാ​യി. പാ​ര്‍​ട്ടി​ക്ക് മൂ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ണ്ടെ​ന്ന പ്ര​തീ​തി​യാ​ണ് പ​ല​പ്പോ​ഴും ഉ​ണ്ടാ​യ​ത്.

കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ച് ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ സി​പി​എം പ്ര​ഖ്യാ​പ​നം വൈ​കി. പ​ല​യി​ട​ത്തും നേ​താ​ക്ക​ള്‍ സ്വ​യം പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ർ​ഥി​ക​ളാ​യി മാ​റി. ഇ​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്നും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up